കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സേവന ദിനാചരണം നടത്തി
സേവന ദിനാചരണം നടത്തി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി : ഗാന്ധിജയന്തി ദിനത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും , ജീവ
നക്കാരും സേവനദിനമായി ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചിയാക്കി
കൊണ്ടാണ് സേവനദിനം ആചരിച്ചത്. ഗാന്ധിജയന്തി ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം
സമിതി ചെയർപേഴ്സൺ വിമല ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളിമടുക്കകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീർ,
എമേഴ്സൺ ജോസഫ്, ജോഷിമംഗലം, മോഹനൻ.റ്റി.ജെ, ജയശ്രീ ഗോപിദാസ് തുടങ്ങിയവർ പ്രസംഗി
ച്ചു. ജോയിന്റ് ബി.ഡി.ഒ കെ.എ നാസർ, ജി.ഇ.ഒ അജികുമാർ, ജോസഫ് കെ.എം, ശ്രീജിത്ത്.കെ.ജെ
ഷെ ഷംസുദ്ദീൻ, ശശികുമാർ.ഇ.കെ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.