തിലകൻ സ്മാരക ലേക്ക് & പാർക്ക്. സിപിഐഎമ്മിന് ഇരട്ടത്താപ്പ് നയമെന്ന് കോൺഗ്രസ്
പെരുവന്താനം:മണിക്കൽ ചെക്ക് ഡാം തുറക്കുവാൻ 12 ലക്ഷം രൂപ അനുവദിക്കുകയും അനന്തര നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുന്ന പെരുവന്താനം ഭരണസമിതിയോട് നിസ്സഹകരണ മനോഭാവം എടുക്കുന്ന മണിക്കൽ പതിനാലാം വാർഡ് മെമ്പർ ജാൻസി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഈ വിഷയത്തിലെ സിപിഐഎമ്മി ന്റെ ഇരട്ടത്താപ്പ് നയം പൊതു ജനത്തിന്റെ മുന്നിൽ തുറന്നു കാണിക്കുന്നതിനും വേണ്ടി പെരുവന്താനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിക്കല്ലിൽ സായാഹ്ന നിൽപ്പ് സമരം നടത്തി.മണിക്കൽ ലേക്ക്പാ ർക്ക് പുനരാരംഭിക്കുന്നതിനും നവീകരണ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനും വേണ്ടി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജിയുടെ അധ്യക്ഷതയിൽ സർവ്വ കക്ഷി യോഗം വിളിച്ചിരുന്നു. എന്നാൽ മണിക്കൽ വാർഡ് മെമ്പർ ഉൾപ്പെടെയുള്ള സിപിഐഎം പ്രതിനിധികൾ ഈ യോഗം ബഹിഷ്കരിച്ചു… ഇതിലൂടെ മണിക്കൽ ഡാമിന്റെ പുനർ നടപടികൾ അല്ല മറിച്ചു രാഷ്ട്രീയ ലാഭത്തിനായി പെരുവന്താനം പഞ്ചായത്ത് ഭരണ സമിതിയെ മനപ്പൂർവം കരി തേയ്‌ക്കുക എന്നത് മാത്രം ആണ് സിപിഐഎം ന്റെ ലക്ഷ്യം എന്ന് സമരം ഉത്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട് പറഞ്ഞു.യോഗത്തിൽ ഡിസിസി മെമ്പർ ജോൺ പി തോമസ്,മണ്ഡലം വൈസ് പ്രസിഡന്റ് കെ എൻ രാമദാസ്, എൻ എ വഹാബ്, കെ ആർ വിജയൻ, മെമ്പർമാരായ എബിൻ കുഴിവേലി, ഇ ആർ ബൈജു, ഷീബ ബിനോയി, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ശരത് ഒറ്റപ്ലാക്കൻ, സുനിൽ സുരേന്ദ്രൻ, ജോയി, ആർ ടി ഷാജി, പി പി ബിജു, രാജു വർഗീസ്, കുമാർ, സതീശൻ, ദാമോദരൻ എന്നിവർ സംസാരിച്ചു