എം എല്‍ എ പ്രതിഭാ പുരസ്‌ക്കാര വിതരണം ഒക്ടോബർ രണ്ടിന് കോരുത്തോട്ടിൽ
എം എല്‍ എ പ്രതിഭാ പുരസ്‌ക്കാര വിതരണം ഗാന്ധി ജയന്തി ദിനത്തില്‍
ഈരാറ്റുപേട്ട : പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എം എല്‍ എ പ്രതിഭാപുരസ്‌ക്കാരം നല്‍കുമെന്ന് അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം എല്‍ എ അറിയിച്ചു. കൂടാതെ 100% വിജയം നേടിയ സ്‌കൂളുകള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കുന്നതാണെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ പുരോഗതിയും കുട്ടികള്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യം വച്ചാണ് പ്രതിഭാ പുരസ്‌ക്കാരവും സ്‌കൂള്‍ തല അവാര്‍ഡും ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു.
നിയോജകമണ്ഡലത്തിലെ ഗവണ്‍മെന്റ്, എയിഡഡ്, അണ്‍ എയിഡഡ്, സി.ബി.എസ്.ഇ. സ്‌കൂളുകളുല്‍ പഠിച്ചിരുന്നവരും, നിയോജകമണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളില്‍ പഠിക്കുന്നു എങ്കിലും നിയോജകമണ്ഡലത്തില്‍ സ്ഥിരതാമസമുള്ളവരുമായ 1504 കുട്ടികളാണ് അവാര്‍ഡിന് അര്‍ഹത നേടിയിരിക്കുന്നത്. കൂടാതെ നിയോജകമണ്ഡലത്തിലെ 55 സ്‌കൂളുകള്‍ 100% വിജയം നേടിയിട്ടുണ്ട്. ഈ സ്‌കൂളുകള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. പദ്ധതിയുടെ നിയോജകമണ്ഡലംതല ഉദ്ഘാടനം 2-)0 തീയതി ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് കോരുത്തോട് സി. കേശവന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപ ജില്ലാതല ഉദ്ഘാടനം 2:00പിഎംന് ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം എല്‍ എയുടെ അദ്ധ്യക്ഷതയില്‍ ഡോ. ഗവ. ചീഫ് വിപ്പ് എന്‍. ജയരാജ് നിര്‍വ്വഹിക്കും. കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഐ എ എസ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി അനുഗ്രഹ പ്രഭാഷണവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ആന്‍സി ജോസഫ് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന വിജ്ഞാന പ്രഭാഷണം നടത്തും. അരുവിത്തുറ സെന്റ് ജോർജ് കോളേജ് മുൻ പ്രിൻസിപ്പലും മുൻ പി എസ് സി അംഗമായ പ്രൊഫ. ലോപ്പസ് മാത്യു, ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റിസ്വാന സവാദ്, വാര്‍ഡ് കൗണ്‍സിലര്‍ പി.എം. അബ്ദുള്‍ ഖാദര്‍, സ്‌കൂള്‍ മാനേജര്‍ പ്രൊഫ. എം. കെ. ഫരീദ്, പ്രിന്‍സിപ്പല്‍ മിനി അഗസ്റ്റിന്‍, ഹെഡ്മിസ്ട്രസ് ശ്രീദേവി.വി.എന്‍., പി.റ്റി.എ. പ്രസിഡന്റ് ബീമ നാസര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജോര്‍ജ്ജ്കുട്ടി ആഗസ്തി, ജോയി ജോര്‍ജ്ജ്, കുര്യാക്കോസ് ജോസഫ്, എം.ജി. ശേരന്‍, അഡ്വ. സാജന്‍ കുന്നത്ത്, കെ.എം. ബഷീര്‍, എം.എച്ച്. ഷെനീര്‍, തോമസുകുട്ടി മുതുപുന്നയ്ക്കല്‍, അഡ്വ. ജെയിംസ് വലിയവീട്ടില്‍ എന്നിവര്‍ പങ്കെടുക്കും. അനസ് പാറയില്‍, ഇ.കെ. മുജീബ്, ലീന ജെയിംസ്, ടോം മനയ്ക്കല്‍, സോജന്‍ ആലക്കുളം, ജോര്‍ജ്ജി മണ്ഡപം, അന്‍സാരി പാലയംപറമ്പില്‍, കണ്ണന്‍ ഗോപാലന്‍, നിയാസ് കെ.എന്‍., പി.എ. ഷെമീര്‍, സഹല്‍ വി.എസ്. ഷെബിന്‍ സക്കീര്‍, എ.കെ. നാസര്‍, പരീക്കൊച്ച് കുരുവിനാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.