മോദി സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സായാഹ്ന ധർണ്ണ നടത്തി
കാഞ്ഞിരപ്പള്ളി :മോഡി സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതി ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സായാഹ്നധർണ നടത്തി. കേരളാ കോൺഗ്രസ് (എം) കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.പി. ജോസഫ് ധർണ ഉൽഘാടനം ചെയ്തു.ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ, കർഷക സംഘം നേതാക്കളായ എൻ.സോമനാഥൻ, നസീർ ഖാൻ, പി.കെ. കാസിം,ഐഎൻഎൽ മണ്ഡലം പ്രസിഡണ്ട് റസാഖ്, കെടിയുസി (എം) ജില്ലാ സെക്രട്ടറി ജയിംസ് പെരുമാക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. സിപിഐ ലോക്കൽ കമ്മറ്റിയംഗം ബാബു നമ്പൂരക്കൻ അദ്ധ്യക്ഷനായി.