മണിമലയിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു
നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു
നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. മരിച്ചത് വാഴൂർ ഇളങ്ങോയി സ്വദേശികളാണ്.സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രേഷ്മ(30), ഷാരോൺ (18) എന്നിവരാണ് മരിച്ചത്.ഒരാളുടെ നില ഗുരുതരമാണ്.