കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിൽ സൊല്യൂഷൻ 2021 സംഘടിപ്പിച്ചു
സെന്റ് മേരിസിൽ SOLUTIONS 21
കാഞ്ഞിരപ്പള്ളി :അന്താരാഷ്ട്ര പുഴ ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സെന്റ്മേരിസ്സിൽ SOLUTIONS 21 കേരള ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പുഴകൾ ജീവജലത്തിന്റെ ഉറവയാണ് എന്ന സന്ദേശം നൽകുവാൻ ചെടികൾക്ക് വെള്ളം ഒഴിച്ചു കൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ചിറ്റാർ പുഴയുടെ മലിനീകരണം ,കംഫർട്ട് സ്റ്റേഷൻ പുനരുദ്ധാരണം ,മിനിസിവിൽ സ്റ്റേഷൻ മുൻപിലുള്ള തെരുവുനായശല്യം ,ചിറ്റാർ പുഴയുടെ കൈ തോടുകളിലെ മാലിന്യപ്രശ്നങ്ങൾ തുടങ്ങി കാഞ്ഞിരപ്പള്ളിയിലെ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ ജനപ്രതിനിധികളായകാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർശ്രീമതി ജെസി ഷാജൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജോളി മടുക്കക്കുഴി ,വാർഡ് മെമ്പർ ശ്രീ ബിജു പത്യാല എന്നിവരുടെ മുൻപിൽ പ്രശ്നപരിഹാരത്തിനായി വിദ്യാർഥിനികൾ പ്രമേയം അവതരിപ്പിക്കുകയും സമർപ്പണം നടത്തുകയും ചെയ്തു.കാഞ്ഞിരപ്പള്ളിയുടെ വാണിജ്യ വ്യാപാര മേഖലയിൽ ചിറ്റാർ പുഴയ്ക്ക് ഉണ്ടായിരുന്ന സ്ഥാനവും ഇന്നത്തെ ചിറ്റാർ പുഴയുടെ ശോചനീയ അവസ്ഥയും വിദ്യാർഥിനികൾ ജനപ്രതിനിധികൾക്ക് മുൻപാകെ അവതരിപ്പിച്ചു .
ജനപ്രതിനിധികൾ കുട്ടികളോടൊപ്പം ചിറ്റാർ പുഴയുടെ അവസ്ഥ നേരിട്ട് കണ്ടു മനസ്സിലാക്കുകയും കുട്ടികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു
1.വാട്ടർ ടെസ്റ്റ് സംവിധാനം സ്കൂളിന് നൽകും എന്ന് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എംഎൽഎ ഉറപ്പുനൽകി.സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് കേരളത്തിലെ 21 പുഴകളെ മാലിന്യമുക്തമാക്കാനുള്ള പദ്ധതികളിൽ മണിമലയാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നവാർത്ത ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അറിയിച്ചത് സദസ്സ് സഹർഷം സ്വാഗതം ചെയ്തു .ചിറ്റാർ പുഴ സംരക്ഷണത്തിനായി 14 ലക്ഷം രൂപ അനുവദിച്ചതായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ ആർ തങ്കപ്പൻ അറിയിച്ചു
2.അടഞ്ഞുകിടന്ന കംഫർട്ട് സ്റ്റേഷൻ ഉടൻ തുറക്കുമെന്നും മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനം കൊണ്ടുവരുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വിദ്യാർഥികൾക്ക് ഉറപ്പുനൽകി.
3.തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് വഴി സിവിൽ സ്റ്റേഷനിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാവും എന്നും അറിയിച്ചു.
മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള ബോധവൽക്കരണം വിദ്യാർത്ഥിനികൾക്ക് നൽകുന്നതിനുള്ള നടപടികൾ അധ്യാപകർ സ്വീകരിച്ചു. ഇളം മനസുകളിൽ പുഴ സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു നൽകാൻ ഇത്തരം പ്രവർത്തനങ്ങൾ കുട്ടിക സഹായിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു
4.തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിനായി വന്ധ്യംകരണംപദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.
സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി വിദ്യാർഥിനികൾ ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെയും സാമൂഹികപ്രതിബദ്ധതയും ജനപ്രതിനിധികൾ ശ്ലാഘിച്ചു.
We Love You Chittar എന്ന് എഴുതിയ പ്ലാവില ബാഡ്ജ് ധരിച്ച് കോവിഡ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടുമാണ് കുട്ടികൾ വിദ്യാലയത്തിൽ എത്തിയത്.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ..കെ ആർ തങ്കപ്പൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജെസ്സി ഷാജൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജോളി മടുക്കക്കുഴി വാർഡ് മെമ്പർ ബിജു പത്യാല എന്നിവർ പ്രസംഗിച്ചു.
ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഡെയ്സ് മരിയ CMC സ്വാഗതമാശംസിച്ചു.പ്രോഗ്രാം കോഡിനേറ്റർ സിസ്റ്റർ ജിജി പുല്ലത്തിൽ AO വിഷയാവതരണം നടത്തി.ശ്രീമതി സ്വപ്ന ജോർജ് കൃതജ്ഞതയർപ്പിച്ചു.ശാസ്ത്ര അധ്യാപകരായ സിസ്റ്റർ സെലിൻ FCC,ശ്രീമതി ആനി ജോസഫ് , ശ്രീമതി റോഷിനി ജോസഫ് ,ശ്രീമതി മൻസി മോൾ ജോസ് സിസ്റ്റർ എൽസ ടോം CMC എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.