എരുമേലിയിലെ യൂത്ത് കെയർ പ്രവർത്തനം മാതൃകാപരം. ടോമി കല്ലാനി. മിനി ഹോം ഭവന നിർമ്മാണ പദ്ധതിക്ക് ഏയ്ഞ്ചൽ വാലിയിൽ തുടക്കംകുറിച്ചു
എരുമേലിയിലെ യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യൂത്ത് കെയർ എരുമേലി മഹാമാരിക്കാലത്ത് ഏറ്റെടുത്ത് നടത്തുന്ന സാമൂഖ്യ പ്രവർത്തനങ്ങൾ നാടിന് മാതൃക
അഡ്വ ടോമിക ല്ലാനി
എരുമേലി – സന്നദ്ധ സേവനരംഗത്ത് എരുമേലി പഞ്ചായത്തിലെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമായ യൂത്ത് കെയർ എരുമേലിയുടെ മിനി ഹോം ഭവന നിർമ്മാണ പദ്ധതിക്ക് ഇന്ന് ഏഞ്ചൽ വാലയിൽ തുടക്കം കുറിച്ചു. യൂത്ത് കെയർ ജനറൽ കൺവീനർ ബിനു മറ്റക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: ടോമി കല്ലാനി ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ഈ മഹാമാരി കാലത്ത് യൂത്ത് കെയർ എരുമേലിയുടെ പ്രവർത്തനങ്ങൾ നാടിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനും തിരികെ വീട്ടിൽ എത്തിക്കുന്നതിനുമായി ഇപ്പോഴും യൂത്ത് കെയർ എരുമേലിയുടെ സൗജന്യ ആംബുലൻസ് സർവീസ് ലഭ്യമാണ്. ഈ മഹാമാരി കാലത്ത് രണ്ടുമാസത്തോളം യൂത്ത് കെയർ ഊട്ടുപുരയിൽ നിന്നും എരുമേലി പഞ്ചായത്തിലെ 23 വാർഡുകളിലും കോവിഡ് മൂലം ബുദ്ധിമുട്ടുന്ന കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സമൂഹത്തിൽ ബുദ്ധിമുട്ടു അനുഭവിക്കുന്ന മറ്റ് ആളുകൾക്കും ആയി ആറായിരത്തിൽ പരം ഭക്ഷണ പൊതികൾ വിതരണം ചെയ്യുവാൻ യൂത്ത് കെയറിനു സാധിച്ചു. അതോടൊപ്പം ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന 30 വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണംചെയ്തു. ഭക്ഷ്യധാന്യ കിറ്റ് വിതരണം, കോളനികളിൽ മാസ്ക്ക് വിതരണം, കോവിഡ് രോഗികളുടെ വീടുകളും കോളനികളും മറ്റു പൊതുസ്ഥലങ്ങളിൽ വൃത്തിയാക്കൽ, തുടങ്ങിയ നിരവധി സാമൂഹ്യസേവന കാര്യങ്ങൾ ഏറ്റെടുത്തുകൊണ്ട് യൂത്ത് കെയർ നാടിന് മാതൃകയായി മാറുകയാണ് .കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി വി ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മാത്യു ജോസഫ്, സിബി അഴകത്ത്, സുബി സണ്ണി.ജിൻസി പുറ്റുമണ്ണിൽ, ഫസിം ചുടുകാട്ടിൽ,ഷെഹിം വിലങ്ങുപാറ,എൻജിനീയർ അനീഷ് പനച്ചിയിൽ, ബോബൻ പള്ളിക്കൽ, ബിജു കായപ്ലാക്കൽ, അർഷദ് നജീബ്,മോഹനൻ, റെജി പുതിയത്.ഷൈൻ ഏയ്ഞ്ചൽവാലി, സുഹൈൽ പേഴുംകാട്ടിൽ, ടീൻസ് കല്ലുപുരക്കൽ, അൻസർ നജീബ്, അൻവർഷാ കെഎം, ഡിബിൻ ജോയ്, കുഞ്ഞുമോൻ ചൂരക്കുറ്റി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.