കാഞ്ഞിരപ്പള്ളി ബൈപാസ് വേഗത്തിൽ യാഥാർഥ്യമാക്കണം. നാഷണലിസ്റ് കിസാൻസഭ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി
കാഞ്ഞിരപ്പള്ളി : പ്രകടന പത്രികയിൽ പറഞ്ഞ ബൈ പാസ് നിർമാണം എത്രയും വേഗം യാഥാർഥ്യമാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്റ് കിസാൻ സഭ (NCP) ബ്ലോക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പാലാ ബിഷപിനെ കുറിച്ച് മന്ത്രി വാസവന്റെ അഭിപ്രായം ഇടതുപക്ഷ മതേതര ആദർശത്തിനു യോജിച്ചതല്ലന്നും യോഗം അഭിപ്രായപ്പെട്ടു. NCP ജില്ലാ സെക്രട്ടറി മിർഷാഖാൻ മംഗആഷേരിൽ ഉൽഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി സാദത്ത് കളരിക്കൽ, റാഫി കെൻസ്, മാഹിൻ ബഷീർ, റെജി കുന്നുംപറമ്പിൽ, ബാബു മാത്യു വാഴൂർ തുടങ്ങിയവർ സംസാരിച്ചു.