സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയ്ക്ക് സുപ്രീംകോടതി അനുമതി
*സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയ്ക്ക് സുപ്രീംകോടതി അനുമതി*
*ഓഫ് ലൈനായി പരീക്ഷണം നടത്തണം.*
സർക്കാർ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കിയാണ് പരീക്ഷ നടത്തിപ്പിന് കോടതി അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
മുമ്പ് നടത്തിയ പരീക്ഷകളിലും സുപ്രീംകോടതി സംതൃപ്തി പ്രകടിപ്പിച്ചു.
അനുമതി ലഭിച്ചതോടെ പുതുക്കിയ ടൈംടേബിൾ പ്രകാരം പരീക്ഷ നടത്തിപ്പിന് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു
ചോദ്യപേപ്പർ നേരത്തെതന്നെ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്.
പരീക്ഷക്ക് മുന്നോടിയായി എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.