കാല് മാറി മറുകണ്ടം ചാടി പ്രകാശ് പള്ളിക്കൂടം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പറഞ്ഞ കഥകൾ തൊണ്ട തൊടാതെ വിഴുങ്ങി വീണ്ടും വോട്ട് എൽ ഡി എഫിന്.എരുമേലിയിൽ എൽ ഡി എഫിന് സമ്പൂർണ്ണ ഭരണം
എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന്.ബുധനാഴ്ച നടന്ന എല്‍ഡിഎഫിന്റെ അവിശ്വാസം പാസ്സായി.കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൊണ്ടുവന്ന പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് വ രാതിരുന്ന ഇരുമ്പൂന്നിക്കര വാർഡംഗം പ്രകാശ് പള്ളിക്കൂടം അവിശ്വാസ പ്രേമേയത്തി ല്‍ എൽ ഡി എഫിനൊപ്പം നിന്നു. ഇതോടെ അവിശ്വാസം പാസ്സായി. വൈസ് പ്രസിഡ ന്റ് സ്ഥാനം ആവശ്യപ്പെട്ട് സിപിഐ രംഗത്തുണ്ട്.
യുഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തെങ്കിലും പ്രമേയം വോട്ടെടുപ്പിലേക്ക് എത്തിയപ്പോൾ വോട്ട് ചെയ്യാതെ ഇറങ്ങിപ്പോവുകയായിരുന്നു. അ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ഇടതുപക്ഷത്തെ 11 പേരും കോൺഗ്രസിൽ നിന്ന് കൂറു മാറിയ അംഗം പ്രകാശ് പള്ളിക്കൂടവും ഉൾപ്പെടെ 12 പേർ വോട്ട് ചെയ്തതോ ടെയാ ണ് അവിശ്വാസ പ്രമേയം പാസായത്. സിപിഐ ക്ക് ഇനിയുള്ള രണ്ട് വർഷം വൈസ് പ്രസിഡന്റ് പദവി നൽകാമെന്ന് എൽഡിഎഫി ൽ കരാർ എഴുതി ഒപ്പ് വെച്ച ശേഷമാ ണ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ സിപിഐ തയ്യാറായത്. സിപിഐക്ക് ഒ രു അംഗമാണുള്ളത്.
ചെറുവള്ളി എസ്റ്റേറ്റ് വാർഡിനെ പ്രതിനിധീകരിക്കുന്ന അനിശ്രീ സാബു ആണ് സിപി ഐ യുടെ ഏക അംഗം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി തെരഞ്ഞെടുപ്പ് നട ക്കുമ്പോൾ കരാർ പ്രകാരം എൽഡിഎഫ് സ്ഥാനാർഥി ആവുക അനിശ്രീ ആയിരി ക്കും. പക്ഷെ കോൺഗ്രസിൽ നിന്ന് കാല് മാറിയ പ്രകാശ് പള്ളിക്കൂടം കൂടി അനുകൂ ലമായാലാണ് ഭൂരിപക്ഷം ലഭിക്കുക.കൂറു മാറിയ ഇരുമ്പൂന്നിക്കര വാര്‍ഡ് അംഗം പ്ര കാശ് പള്ളിക്കൂടത്തെ അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ ഗ്ര സ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെങ്കിലും നടപടികളായിട്ടില്ല.