വണ്ടൻപതാൽ മൂന്നു സെന്റിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം
മുണ്ടക്കയം: വണ്ടൻപതാൽ മൂന്നു സെന്റിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം. കടയുടെ മേൽക്കൂരയിലെ ഓടും ഷീറ്റും ഇളക്കിയാണ് മോഷ്ടാക്കൾ അകത്തു കടന്നത് പെട്ടിയിൽ സൂക്ഷിച്ചിരുന്ന അയ്യായിരത്തോളം രൂപയും പതിനായിരത്തിലധികം തുകയുടെ സാധനങ്ങളും നഷ്ടപ്പെട്ടതായി കടയുടമ അജാസ് പറയുന്നു. പൊളിഞ്ഞ മേൽക്കൂരയിലൂടെ മഴവെള്ളം കയറിയും പലചരക്കു സാധനങ്ങൾ നശിച്ചു. മുണ്ടക്കയം പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി