പാലാ ബിഷപ്പിന്റെ പ്രസ്താവന അങ്ങേയറ്റം ദൗർഭാഗ്യകരം. നാഷണലിസ്റ് കിസാൻ സഭ
കാഞ്ഞിരപ്പള്ളി : വർഗീയ പരാമർശങ്ങൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും എതിർക്കപ്പെടേണ്ടതാണെന്നുo, പാലാ ബിഷപ്പിന്റെ പ്രസ്താവന അങ്ങേയറ്റം ദൗർഭാഗ്യകരം ആയി പോയെന്നും നാഷണലിസ്റ് കിസാൻ സഭ (NCP) കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു. ബ്ലോക് ചെയർമാൻ മാഹിൻ ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാദത്ത് കളരിക്കൽ, ജില്ലാ വൈസ് ചെയർമാൻ റാഫി കെൻസ്, സുജിത് വാഴൂർ, റെജി കുന്നുംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.