എരുമേലിടോപ് ന്യൂസ്പ്രാദേശികം

എ​രു​മേ​ലി ടൗ​ണും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു.

എ​രു​മേ​ലി: സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ൻ, പു​നീ​ത് സാ​ഗ​ർ അ​ഭി​യാ​ൻ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി 16 കേ​ര​ള എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ കോ​ട്ട​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​രു​മേ​ലി ടൗ​ണും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. എ​രു​മേ​ലി വ​ലി​യ​മ്പ​ലം, കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ​ത്തി​ൽ നൂ​റോ​ളം കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു. ക്യാ​മ്പ് ക​മാ​ൻ​ഡ​ന്‍റ് കേ​ണ​ൽ പി. ​ശ്രീ​നി​വാ​സ​ൻ നേ​തൃ​ത്വം ന​ൽ​കി. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബി സ​ണ്ണി, പ​ഞ്ചാ​യ​ത്തം​ഗം ലി​സി സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മി​ക​ച്ച യു​വ​ത്വ​ത്തി​നെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും രാ​ജ്യ​സേ​വ​ന​ത്തി​ന് അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​മു​ള്ള മ​ഹ​ത്താ​യ ല​ക്ഷ്യ​വു​മാ​യി എ​രു​മേ​ലി എം​ഇ​എ​സ് കോ​ള​ജി​ൽ പ​ത്ത് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സം​യു​ക്ത വാ​ർ​ഷി​ക പ​രി​ശീ​ല​ന ക്യാ​മ്പി​ന് ഏ​ഴി​നാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രാ​യ സാ​ബ്ജാ​ൻ യൂ​സ​ഫ്, ജെ​യ്മോ​ൻ, രാ​ജീ​വ് ജോ​സ​ഫ്, ഗോ​പ​കു​മാ​ർ, ഫി​ൽ​മോ​ൻ, സോ​ണി തോ​മ​സ്, സു​ബേ​ദാ​ർ മേ​ജ​ർ സു​നി​ൽ കു​മാ​ർ, സു​ബേ​ദാ​ർ ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കേ​ഡ​റ്റു​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്നു.

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം എ​ൻ​സി​സി ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ ബ​റ്റാ​ലി​യ​നു​ക​ളി​ൽ നി​ന്ന് 2027ലെ ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട കേ​ഡ​റ്റു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള സെ​ല​ക്ഷ​ൻ പ​രേ​ഡും ന​ട​ത്തി. 16ന് ​സം​യു​ക്ത വാ​ർ​ഷി​ക പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ക്കും.


SIRAJ DAILY
KOTTAYAM

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page