ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി
പരിസ്ഥിതി ദിനം ആചരിച്ചു
കൂട്ടിക്കൽ: ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണതൊടാനുബന്ധിച്ചു ഫലവൃക്ഷ തൈ നടീലും പരിസ്ഥിതി ദിന സന്ദേശം നൽകലും സംഘടിപ്പിച്ചു. കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷാൻ പി ഖാദറിന്റെ അദ്യക്ഷതയിൽ നടന്ന യോഗത്തിൽ ചീഫ് ഇമാം അജ്മൽ ഖാസിമി പരിസ്ഥിതി ദിന സന്ദേശം നൽകി, ജമാഅത്ത് സെക്രട്ടറി അബ്ദുൽ കലാം ആരിഫ്, ജോയിന്റ് സെക്രട്ടറി ഷിയാദ് കൂട്ടിക്കൽ, മദ്രസ കൺവീനർ ഹലീംകന്നുപറമ്പിൽ, ഇമാം ശിഹാബുദ്ദീൻ നജിമി, യാസർ കൂട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു