ഇൻവെർട്ടർ ബൾബുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു
ഇൻവെർട്ടർ ബൾബുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു
കണമല: പമ്പാവാലി വനാതിർത്തിയിലെ എക്കോ ഡവലപ്പ്മെന്റ് കമ്മിറ്റി അംഗങ്ങളായ മുഴുവൻ കുടുംബങ്ങൾക്കും ഇൻവെർട്ടർ ബൾബുകളും വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വനം വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്തു.
നോട്ട് ബുക്ക്, കുട, വാട്ടർ ബോട്ടിൽ, പേന, പെൻസിൽ, ബോക്സ്, ടിഫിൻ ബോക്സ്, നെയിം സ്ലിപ് എന്നിവയാണ് പഠനോപകരണങ്ങളായി നൽകിയത്. എയ്ഞ്ചൽവാലി നേച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷനിലെ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.
പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. മുകേഷ് ഉദ്ഘാടനം നിർവഹിച്ചു. ശബരിമല സന്നിധാനം ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ചക്രവർത്തി, മുക്കുഴി ഡപ്യൂട്ടി റേഞ്ച് ഓഫീസർ കെ. ജയപ്രകാശ്, ഡിവിഷൻ കോഓർഡിനേറ്റർ നയന വിശ്വൻ, അജിൻ ഹാമിലിട്ടൻ, ഷാജി മുക്കാലി, റേഞ്ച് കോഓർഡിനേറ്റർമാരായ ബി. വിനീത്, പ്രശാന്ത് രാജ്, പമ്പ, അഴുത റേഞ്ച് ഓഫീസുകളിലെ ജീവനക്കാർ, ഇഡിസി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.