ടോപ് ന്യൂസ്പാറത്തോട്പ്രാദേശികം

പാറത്തോട് പഞ്ചായത്ത് 13ാം വാർഡിലെ വി കസന പദ്ധതികളുടെ ഉദ്ഘാടനവും ഉന്നത വിജയം നേടിയവരെ ആദരിക്കലും നടന്നു

കാഞ്ഞിരപ്പള്ളി

പാറത്തോട് പഞ്ചായത്ത് 13ാം വാർഡിലെ വി കസന പദ്ധതികളുടെ ഉദ്ഘാടനവും ഉന്നത വിജയം നേടിയവരെ ആദരിക്കലും നടന്നു. പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ്റ് കെ കെ ശശികുമാർ അധ്യക്ഷനായി ,അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഡ്രീം ലാന്റ് അങ്കണവാടി, സാംസ്ക്കാരിക നിലയം പുനരുദ്ധാരണം. ഒന്നാം മൈൽ റോഡ്, പാലമ്പ്ര സ്ട്രീറ്റ് മെയിൻ റോഡിൽ വഴി വിളക്ക് സ്ഥാപിക്കൽ തുടങ്ങിയ ത്രിതല പഞ്ചായത്തും എം എൽ എ ഫണ്ടും സംയുക്തമായി ഉപയോഗിച്ച നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ഉൽഘാടനമാണ് നടന്നത്.

ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കുമാരി അനുപമ, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റ്റി ജെ മോഹനൻ , ക്ഷേമകാര്യ ചെയർപേഴ്സൺ ഷക്കീലാ നസീർ, പഞ്ചായത്തംഗങ്ങളായ സിന്ധു മോഹൻ ,ഡയസ് കോക്കാട്ട്, ബീനാ ജോസഫ്, ഷാലിമ്മ, ജോൺസി, പങ്കജാക്ഷി കോട്ടൂർ, ഫാ ഡോ. ജിയോ കണ്ണംകുളം, സോണിഎന്നിവർ സംസാരിച്ചു.
വിജയി കൾക്ക് ആദരവും അങ്കണവാടി കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page