ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന് മുകളിലേക്കു മണ്ണിടിഞ്ഞു വീണു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണം നടക്കുന്ന പഞ്ചായത്ത് ഓഫീസിനു സമീപം ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന് മുകളിലേക്കു മണ്ണിടിഞ്ഞു വീണു..മുൻപ് കുറച്ചു ഭാഗം മണ്ണെടുത്തു മാറ്റിയതിനെ തുടർന്ന് ഇവിടെ മൺ തിട്ട രൂപപ്പെട്ടിരുന്നു.
കനത്ത മഴയിൽ ഇവിടെ ഇനിയും അപകട സാധ്യത ഉണ്ടെന്നു നാട്ടുകാർ പറയുന്നു