ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം പട്ടണവുo പരിസര പ്രദേശങ്ങളും ഇനി ക്യാമറകളുടെ കണ്ണിൽ

മുണ്ടക്കയം:
മുണ്ടക്കയം പട്ടണവുo പരിസര പ്രദേശങ്ങളും ഇനി ക്യാമറകളുടെ കണ്ണിൽ’
ബൈപ്പാസ് റോഡ്, മണിമലയാർ , ബ സ് സ്റ്റാൻഡ്, നെന്മേനി , കണ്ണിമല, കരിനിലം എന്നിവിടങ്ങളിലാണ് ഒന്നാം ഘട്ടമെന്ന നിലയിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. സാമുഹിക വിരുദ്ധ ശല്യം, മാലിന്യ നിക്ഷേപം , മയക്കുമരുന്നു കച്ചവടം, ഗുണ്ടാ ആക്രമം എന്നിവ തടയുവാൻ വേണ്ടിയാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ക്യാമറയിലെ ദൃശ്യങ്ങൾ പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള സി സി ടി വി കളിൽ പതിയും .ഇതിൽ നിന്നും കുറ്റവാളികളെ കണ്ടെത്താനാകും .
രണ്ടാംഘട്ടമായി ജില്ലാ പഞ്ചായത്ത് നിന്നും 20 ലക്ഷവും പഞ്ചായത്തിൽ നിന്ന് 10 ലക്ഷവും വിനിയോഗിച്ച് കൂടുതൽ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page