മുണ്ടക്കയം സെൻറ്റ് ജോസഫ് ഗേൽസ്ഹൈസ്കൂളിൽ 63 -ാം വയസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചു.
മുണ്ടക്കയം
കിഴക്കൻ കേരളത്തിലെ ആദ്യ കാല വിദ്യാലയങ്ങളിൽ ഒന്നായ മുണ്ടക്കയം സെൻറ്റ് ജോസഫ് ഗേൽസ്ഹൈസ്കൂളിൽ 63 -ാം വയസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചു.
1962 ൽ വിജയപുരം രുപതാ മാനേജ്മെൻറ്റി ന് കീഴിൽ ആരംഭിച്ച ഈ സ്കൂളിൽ കഴിഞ്ഞ വർഷം വരെ ഹൈസ്കൂൾ വിഭാഗത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം . ആൺകുട്ടികൾക്ക് ഏഴാം ക്ലാസ് വരെ മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ63 വർഷത്തിനിടെ പതിനായിരകണക്കിന് വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠിച്ചിറങ്ങി വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയിറങ്ങുന്ന ആൺകുട്ടികൾ തുടർ വിദ്യാഭ്യാസത്തിന് മറ്റ് സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകിയതോടെയാണ് ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുവാൻ അനുമതി നൽകിയത്. ഇതിന് അനുമതി നൽകിയ മന്ത്രിയേയും ഇതിനു വേണ്ടി പ്രവർത്തിച്ചവരേ
യും സ്കൂൾ മാനേജ്മെൻറ്റും സ്കൂൾ പിടിഎ യും അധ്യാപക-അനധ്യാപക സംഘടനകളും മുണ്ടക്കയം പൗരാവലിയും അനുമോദിച്ചു .