വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് പതിനെട്ടാം തീയതി ഞായറാഴ്ച
വേലനിലം : വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് പതിനെട്ടാം തീയതി ഞായറാഴ്ച നെന്മേനി ആശ ഭവനിൽ വച്ച് നടത്തും.
ജനറൽ മെഡിസിൻ,പീഡിയാട്രിക്സ്, ഇഎൻടി, ബിപി പരിശോധന, കേൾവി പരിശോധന, രക്ത പരിശോധന, മരുന്ന് വിതരണം എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാവും, രാവിലെ 9 മുതൽ 12. 30 വരെയാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9539470432,6238298660,9645506216 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ക്യാമ്പിന്റെ ഭാഗമായി സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഉപഹാരം നൽകും.
അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടന നിർവഹിക്കും