ടോപ് ന്യൂസ്പാറത്തോട്പ്രാദേശികം

കാ​ർ​ഷി​ക സം​രം​ഭ​ക​ത്വ രം​ഗ​ത്തേ​ക്ക് പാ​റ​ത്തോ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക്

കാ​ർ​ഷി​ക സം​രം​ഭ​ക​ത്വ രം​ഗ​ത്തേ​ക്ക് പാ​റ​ത്തോ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​റ​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് കാ​ർ​ഷി​ക സം​രം​ഭ​ക​ത്വ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്നു. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധി​ത സം​രം​ഭം ആ​ര​ഭി​ക്കു​ന്ന​തി​നാ​ണ് ബാ​ങ്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ബാ​ങ്കി​ന്‍റെ മെം​ബ​ർ​മാ​രാ​യി​ട്ടു​ള്ള ക​ർ​ഷ​ക​രെ ഓ​ഹ​രി ഉ​ട​മ​ക​ളാ​ക്കി ക​ർ​ഷ​ക​രു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ൽ ക​ർ​ഷ​ക​രാ​ൽ ന​യി​ക്കു​ന്ന സം​രം​ഭം എ​ന്ന വി​ധ​ത്തി​ൽ ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു കൊ​ണ്ടാ​ണ് പാ​റ​ത്തോ​ട് ബാ​ങ്ക് ഈ ​രം​ഗ​ത്ത് ചു​വ​ടു​വ​യ്ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​റ​ത്തോ​ട് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ വി​ശേ​ഷാ​ൽ ക​ർ​ഷ​ക സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് കാ​ർ​ഷി​ക സം​രം​ഭ​ക പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധി​ത സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് ബാ​ങ്ക് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ എ​ഫ്പി​ഒ ഡി​വി​ഷ​ൻ മാ​നേ​ജ​രും സ്റ്റേ​റ്റ് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണു​മാ​യ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ലും പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ർ പി.​വി. ജോ​ർ​ജ് പു​ര​യി​ട​വും ക്ലാ​സ് ന​യിച്ചു.

ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ ബി. ​കു​റ്റു​വേ​ലി​ൽ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.​എ​ൻ. ഗോ​പി​നാ​ഥ​ൻ, പ്രി​ൻ​സ് ജോ​സ​ഫ്, കെ.​പി. സു​ജി​ല​ൻ, സു​ബി​ൻ ജോ​സ​ഫ്, തോ​മ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, റ​ജി ജോ​സ​ഫ്, വി​ജ​യ​മ്മ വി​ജ​ലാ​ൽ, സോ​ഫി​യാ​മ്മ മാ​ത്യു, ഷേ​ർ​ലി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സി.​ആ​ർ. രേഖാ​മോ​ൾ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page