ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയത്തു ലഹരി വ്യാപനവും, ഗുണ്ടായിസവും പെരുകുന്നു. നടപടി വേണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി

മുണ്ടക്കയത്തു ലഹരി വ്യാപനവും, ഗുണ്ടായിസവും പെരുകുന്നു അധികാരികളുടെ അടിയന്തിര ശ്രെദ്ധ ഉണ്ടാകണം.
——————————————
മുണ്ടക്കയം. ടൗണിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയാപിടിമുറുക്കിയിരിക്കുകയാണെന്നും, ഇതിന്റെ മറവിൽ പല സംഭവ വികാ സങ്ങളും അടിക്കടി പലസ്ഥലങ്ങളിലും ഉണ്ടാകുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടന്നും അധികാരികളുടെ അടിയന്തിര ശ്രെദ്ധ ഉണ്ടാകണമെന്നും കോൺഗ്രസ്‌ മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കാരണങ്ങൾ കൊണ്ട് സ്ത്രീ കളും കുട്ടികളും അടക്കം പേടിയോടു കൂടിയാണ് ടൗണിൽ ഇറങ്ങുന്നതെന്നും, നാട്ടുകാരുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും, ഇത്തരം കാര്യങ്ങൾ പെരുകുന്നത് ചില രാഷ്ട്രീയ കക്ഷികളുടെ പിൻ ബെല ത്തിലാണെന്നും കോൺഗ്രസ്‌ പാർട്ടീ വിലയിരുത്തി. ഇത്തരം കാര്യങ്ങൾക്ക് അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ്‌ പാർട്ടീ ശക്തമായ സമരപരി പാടി കൾക്ക് നേതൃത്വം കൊടുക്കുമെന്നും പറയുകയുണ്ടായി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ കെ. എസ്. രാജൂ അധ്യക്ഷത്തവഹിച്ചു.യോഗത്തിൽ ഡിസിസി എക്സിക്യൂട്ടീവ് അംഗം റോയ് ക പ്പലുമാക്കൽ, വി. ടി. അയൂബ് ഖാൻ, സെബാസ്ട്യൻ ചുള്ളിത്തറ, നൗഷാദ് ഇല്ലിക്കൽ, ബോബി. കെ. മാത്യു, ബെന്നി ചേറ്റു കു ഴി, ടി. ടി. സാബു, ബി. ജയചന്ദ്രൻ, ജോൺസൺ, എൻ. ആർ. സുരേഷ്, കെ. ജി. ഹരിദാസ്, adv. റിമിന് രാജൻ, അരുൺ കൊക്കാപ്പള്ളി, രഞ്ജിത് കുര്യൻ, സാബു മടിക്കാങ്കൻ,റെജി കളതുകു ളങ്ങര, അബു ഉബൈദ്,കെ. കെ. ജെനാർദ്ധനൻ,ടി. സി. രാജൻ, ഷീബഡിഫൈൻ, സൂസമ്മ മാത്യു, ജിനീഷ് മുഹമ്മദ്‌, സിനിമോൾ തടത്തിൽ, ജാൻസി തൊ ട്ടിപ്പാട്ട്, മാതുകുട്ടി എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page