പ്രവർത്തന രംഗത്ത് എഴുപതു വർഷം പിന്നിടുന്ന നൂറുൽ ഹുദാ അറബിക് യു പി സ്കൂളിൻ്റെ
പൂർവ്വ വിദ്യാർത്ഥി മഹാസംഗമം : സംഘാടക സമിതിയായി
കാഞ്ഞിരപ്പള്ളി
പ്രവർത്തന രംഗത്ത് എഴുപതു വർഷം പിന്നിടുന്ന നൂറുൽ ഹുദാ അറബിക് യു പി സ്കൂളിൻ്റെ ആഘോഷങ്ങളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും. ഇതിൻ്റെ ആലോചനാ യോഗം പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി പി ഇസ്മായിൽ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ സഫർ വലിയകുന്നത്ത് അധ്യക്ഷനായി. അബ്ദുൽ റസാഖ് പൈനാപള്ളിയിൽ, കെ കെ ജലാൽ, കെ എച്ച് റസാഖ്, എ എച്ച് അൻസാരി ആയ പുരയ്ക്കൽ,പി എസ് അൻസാരി പുതുക്കോട്ട്, ബി എ അബ്ദുൽ റസാഖ് ബംഗ്ലാവു പറമ്പിൽ, ഇക്ബാൽ ഇല്ലത്തുപറമ്പിൽ, പി എ കനി കരിപ്പായിൽ , പി കെ കബീർ, മുഹമ്മദ് സാജിദ് മുഹമ്മദ് സലീം, ഷഫീഖ് താഴത്തുവീട്ടിൽ എന്നിവർ സംസാരിച്ചു.
സഫർ വലിയ കുന്നം (രക്ഷാധികാരി), പി എസ് അബ്ദുൽ റസാഖ് (ചെയർമാൻ), വി പി ഇ സ്മായിൽ വലിയ കുന്നത്ത് (വൈസ് ചെയർമാൻ) ,നാദിർഷാ(ജനറൽ കൺവീനർ), ഇക്ബാൽ ഇല്ലത്തു പറമ്പിൽ (ചെയർമാൻ പ്രചരണ വിഭാഗം) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ