മുണ്ടക്കയം ടൗണിലെ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും പോലീസില്ല
മുണ്ടക്കയം ടൗണിലെ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും പോലീസില്ല… നാളുകളായി ഒരു ഹോം ഗാർഡും.. മൊബൈൽ ഫോണുമാണ് മുണ്ടക്കയത്തെ ക്രമസമാധാനത്തെ കാത്തു സൂക്ഷിക്കുന്നത് …
മുണ്ടക്കയം : മുണ്ടക്കയം ടൗണിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് പോലും പോലീസിന്റെ ഇടപെടൽ വൈകുന്നതായി പരാതി.
കഴിഞ്ഞദിവസം മുണ്ടക്കയം ടൗണിൽ ഒരു മണിക്കൂറോളം കൂട്ടത്തല്ല് നടന്നിട്ട് പോലീസ് എത്തിയത് അവസാന നിമിഷമാണ്.
ടൗണിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ്.. സ്റ്റേഷനിൽ വിവരം അറിയിച്ചതായിട്ടാണ് പറയപ്പെടുന്നത്…. എന്നിട്ടും പോലീസ് എത്തുവാൻ വൈകി. പോലീസ് സ്റ്റേഷനിൽ നിന്നും കേവലം ഇരുന്നൂറ് മീറ്ററിനുള്ളിലുള്ള ടൗണിൽ അടിയന്തരമായി ഒരാവശ്യം.. വന്നാൽ ആരെ ആശ്രയിക്കും എന്നാണ് പൊതുജനം ചോദിക്കുന്നത്…
കഴിഞ്ഞ കുറെ നാളുകളായി.. ഫെയ്സ്ബുക്കിൽ വീഡിയോ ഇട്ടാൽ ലൈക് കിട്ടുന്ന കേസുകൾ മാത്രമേ പോലീസ് കൈകാര്യം ചെയ്യൂ എന്ന് നാട്ടുകാർ കളിയാക്കി പറയുന്നുണ്ട്….. മൊഴിയെടുക്കാൻ പോകുമ്പോഴും … പ്രാഥമിക അന്വേഷണത്തിന് പോകുമ്പോഴും … വീഡിയോ എടുക്കുവാനുള്ള ആളും കൂടെ ഉണ്ടാവുമെന്നാണ് നാട്ടുകാർ രഹസ്യമായി.. പറയുന്നത്. സമീപകാലത്ത് മുണ്ടക്കയം കേന്ദ്രീകരിച്ച് നടന്ന വിവിധ കുറ്റകൃത്യങ്ങൾക്ക് തുമ്പുണ്ടാക്കാൻ പോലും പോലീസിന് കഴിഞ്ഞിട്ടില്ലെന്നും.. ആരോപണമുണ്ട്