വേനൽ തുമ്പി കലാജാഥ: കാഞ്ഞിരപ്പള്ളി ഏരിയാ പരിശീലനം തുടങ്ങി
വേനൽ തുമ്പി കലാജാഥ:
കാഞ്ഞിരപ്പള്ളി ഏരിയാ പരിശീലനം തുടങ്ങി
കാഞ്ഞിരപ്പള്ളി
ബാലസംഘം കാഞ്ഞിരപള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേനൽ തുമ്പി കലാജാഥയുടെ കാഞ്ഞിരപ്പള്ളി ഏരിയാതല പരിശീലനം എരുമേലി കൊരട്ടി കെറ്റി ഡി സി ഓഡിറ്റോറിയത്തിൽ തുടങ്ങി.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ, എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ഐ അജി, അജാസ് റഷീദ്, വി എം ഷാജഹാൻ, ആർ ധർമ്മകീർത്തി, സോമൻ തെരുവത്തിൽ, അർച്ചനാ സദാശിവൻ, ദേവിക പ്രദീപ് എന്നിവർ സംസാരിച്ചു. സംഘടനയുടെ ഏരിയാ പ്രസിഡണ്ട് അചുത് കീർത്തി അധ്യക്ഷനായി. പരിശീലന ക്യാമ്പ് ഏപ്രിൽ 22ന് സമാപിക്കും. കലാജാഥ ഏപ്രിൽ 22 മുതൽ 24 വരെ തിയതികളിൽ കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.