ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

കോട്ടയം ജില്ലയിലെ ആദ്യ ജോബ് സ്റ്റേഷനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം ജില്ലയിലെ ആദ്യ ജോബ് സ്റ്റേഷനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : സംസ്ഥാന സര്‍ക്കാരിന്‍റെ കേരള നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായ ജോബ്സ്റ്റേഷന്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വോഷര്‍ക്ക് വളരെ എളുപ്പത്തില്‍ തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം നല്‍കുക എന്നതാണ് ജോബ് സ്റ്റേഷനിലൂടെ ലക്ഷ്യമിടുന്നത.് കോട്ടയം ജില്ലയിലെ ആദ്യത്തെ ജോബ് സ്റ്റേഷനാണ് കാഞ്ഞിരപ്പളളിയില്‍ ആരംഭിക്കുന്നത്. കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴില്‍ വരുന്ന 127 വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത ലോക്കല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുളള ഏകദിന പരിശീലനവും നടന്നു. ബ്ലോക്കിന്‍റെ പരിധിയിലുളള ഏഴ് പഞ്ചായത്തുകളിലും ജോബ് സ്റ്റേഷന്‍റെ ഭാഗമായ ഫെസിലിറ്റേഷന്‍ സെന്‍റര്‍ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയുടെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് ജോബ് സ്റ്റേഷന്‍റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍ പേഴ്സണ്‍മാരായ ജയശ്രീ ഗോപിദാസ്, ഷക്കീലാ നസീര്‍ , അംഗങ്ങളായ റ്റി.എസ് ക്യഷ്ണ കുമാര്‍, പി.കെ പ്രദീപ്, കെ.എസ് എമേഴ്സണ്‍, രത്നമ്മ രവീന്ദ്രന്‍,മാഗി ജോസഫ്,ജൂബി അഷറഫ്, അനു ഷിജു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഫൈസല്‍.എസ്, ജോയിന്‍റ് ബി.ഡി.ഒ സിയാദ് റ്റി.ഇ, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രശാന്ത് സി, കെ.കെ.ഇ.എം ഡി.പി.എം പ്രീത കെ.ജി , ആര്‍.ജി.എസ്.എ ജില്ല കോര്‍ഡിനേറ്റര്‍ സിന്ദൂര സന്തോഷ്, കില ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ റജീനാ റഫിക്ക്, വിനീത വി.റ്റി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page