കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ യാത്ര സംഘടിപ്പിച്ചു
‘കൊക്കയാർ: ഗ്രാമ പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരെ കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ യാത്ര സംഘടിപ്പിച്ചു.
അഴങ്ങാട്ടിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു . ജാഥ ക്യാപ്റ്റൻ സണ്ണി തുരുത്തിപ്പള്ളിയുടെ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങൾ സഞ്ചരിച്ച ജാഥ ഏന്തയാർ ഈസ്റ്റിൽ സമാപിച്ചു. സമാപന സമ്മേളനം എ.ഐ.സി.സി. അംഗം അഡ്വ ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിൽ സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി , ഓലിക്കൽ സുരേഷ് ,ടോണി തോമസ്, സ്വർണ്ണലത അപ്പുക്കുട്ടൻ, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, ഫ്രാൻസിസ് തോമസ്, പി.ജെ. വർഗീസ്, കെ എച്ച്. തൗഫീക് , ബെന്നി സെബാസ്റ്റ്യൻ , ആൽവിൻ ഫിലിപ്പ്, റോയ് വെള്ളൂർ, ഷാഹുൽ പാറയ്ക്കൽ എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ച രാവിലെ 10 ന് നാരകംപുഴയിൽ പ്രതിഷേധ മാർച്ച് മുൻ ഡി.സി.സി പ്രസിഡൻ്റ് അഡ്വ ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പഞ്ചായത്ത് ആഫീസ് പടിക്കൽ നടക്കുന്ന ധർണ്ണ കെ.പി.സി. സി. മുൻ ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്യും.