സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ തേടി പാലക്കാട്ടുനിന്നും പെണ്‍കുട്ടിയുടെ വീട്ടിലെത്തി രണ്ടുദിവസം ഒരുമിച്ചു താമസിച്ചു.മൂന്നാം ദിവസം വീട്ടുകാര്‍ പിടികൂടിയപ്പോള്‍ സംഗതി പീഡനമായി മാറി.ഒടുവില്‍ കാമുകന്‍ അകത്ത്.സംഭവം മുണ്ടക്കയത്ത്

മുണ്ടക്കയം: സോഷ്യല്‍ മീഡിയ പരിചയം മുതലാക്കി 14കാരിയുടെ വീട്ടില്‍ എത്തി രണ്ട്
ദിവസം ഒളിച്ചു താമസിച്ച് കുട്ടിയെ പീഡിപ്പിച്ച 17 കാരന്‍ അറസ്റ്റില്‍. മുണ്ടക്കയത്താണ്
സംഭവം നടന്നത്. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ 17 കാരനാണ് പിടിയിലായത്.
മുണ്ടക്കയം സ്വദേശിനിയാണ് പെണ്‍കുട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ്പെ ണ്‍കുട്ടിയെ 17 കാരന്‍ പരിചയപ്പെട്ടത്.തുടര്‍ന്ന് പീഡനത്തിനായി പദ്ധതി തയാറാക്കി. പാലക്കാട്ട് നിന്നും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി രണ്ട്ദി വസം ആരുമറിയാതെ പെണ്‍കുട്ടിയുടെ മുറിയില്‍ കഴിഞ്ഞു. പ്രതിക്കുള്ള ഭക്ഷണം അടക്കം കൊണ്ടുവന്നു കൊടുത്തത്പെ ണ്‍കുട്ടിയായിരുന്നു. രണ്ട് ദിവസത്തിനു
ശേഷം തിരികെ പാലക്കാട്ടേക്ക് മടങ്ങാനായി മുറിക്ക് പുറത്തിറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ മുത്തഛന്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.ആരാണെന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി
കൂട്ടുകാരനാണെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ വീട്ടുകാര്‍
പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധിച്ചതോടെ സംഭവം പിടികിട്ടി. ഇതോടെ പൊലീസില്‍ വിവരം
അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ്പാ ലക്കാട് നിന്നും പ്രതി അറസ്റ്റിലാകുന്നത്