ഏന്തയാര്‍ സ്വദേശിയായ യുവാവ് യു.എ.ഇ.യില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
ഏന്തയാര്‍: ഏന്തയാര്‍ സ്വദേശിയായ യുവാവ് യു.എ.ഇ.യില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
ഏന്തയാര്‍ ആലിപ്പറമ്പില്‍ കുഞ്ഞലവി-ആമിന ദമ്പതികളുടെ മകന്‍ സജിത്(41)ആണ് യു.എ.ഇ.ലെ അല്‍ എയിനില്‍ മരണപ്പെട്ടത്.അല്‍എയിനില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സജിത് പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നുഇന്നലെ രാത്രിയോടെ ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിച്ചു. ഭാര്യ റാബിയ മക്കള്‍. മുഹമ്മദ് അദ്‌നാന്‍, ഹംന ഫാത്തിമ
മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുളള ശ്രമത്തിലാണ് ബന്ധുക്കൾ . കബറടക്കം പിന്നീട്
ഏന്തയാർ ബദരിയ്യ ജമാ അത്ത് ഖബർ സ്ഥാനിൽ