തമ്പലക്കാട് മഹാകാളി പാറ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം 28 മുതൽ.
കാഞ്ഞിരപ്പള്ളി:
തമ്പലക്കാട് മഹാകാളി പാറ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവവും, ദേശ താലപ്പൊലിയും, കൂടിയെഴുന്നള്ളിപ്പും ഏപ്രിൽ ഒന്നു വരെ നടത്തുന്നതാണെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
ഒന്നാം ദിവസമായ വെള്ളിയാഴ്ച രാവിലെ എട്ടിന് തിരുനടയിൽ പറയ്ക്കെഴുന്നള്ളിപ്പ്. 8.30 ന് മേള പ്രമാണി പൂഞ്ഞാർ രാധാകൃഷ്ണന്റെ ശിഷ്യ പരമ്പരയിലെ ഇളമുറക്കാരുടെ ഉണ്ണിമേളം. 9ന് ദേവി മാഹാത്മ്യ പുരാണ പാരായണം. വൈകിട്ട് 7 മണിക്ക് സ്റ്റേജിൽ ഡോക്ടർ ആർ എൽ വി ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ശ്രുതി ലയ സംഗമം. 9 30 ന് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന” മുടിയേറ്റ് “.
29ന് രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം 7 30ന് ലളിതാസഹസ്രനാമം. എട്ടിന് തിരുനടയിൽ പറ.
9ന് ദേവി മഹാത്മ്യപുരാണ പാരായണം.
വൈകിട്ട് 5 30ന് തിരുനടയിൽ പറ.
സ്റ്റേജിൽ ഏഴുമണിക്ക് ശിവഗംഗ തിരുവാതിര സംഘത്തിന്റെ പിന്നൽ തിരുവാതിര. എട്ടിന് ലാസ്യ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ചിലപ്പതികാരം നൃത്താവിഷ്കാരം. പത്തിന് ശാസ്ത്രീയ നൃത്തം. 10 30 ന് എതിരേൽപ്പ്, കളംകണ്ട് തൊഴീൽ.
മുപ്പതിന് പതിവ് പൂജകൾക്കു ശേഷം എട്ടിന് പറയെടുപ്പ്. എട്ടു മുപ്പതിന് വൈഷ്ണവി ജയചന്ദ്രന്റെ ഭക്തിഗാനസുധ.
വൈകിട്ട് 5 30ന് തിരുനടയിൽ പറ.
വേദിയിൽ കോഴിക്കോട് സോപാനം കലാക്ഷേത്രയുടെ സംഗീത സമന്വയം. 7 30ന് രാഗ ശ്രീ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. എട്ടു മുപ്പതിന് എസ് എൻ വീരനാട്യ സംഘത്തിന്റെ അരങ്ങേറ്റവും നൃത്ത സന്ധ്യയും. 10 30 ന് എതിരേൽപ്പ്, കളമെഴുത്തു പാട്ട്.
നാലാം ഉത്സവ ദിനമായ 31ന് രാവിലെ എട്ടിന് ശാസ്താക്ഷേത്രത്തിലും ദേവി ക്ഷേത്രത്തിലും പറയെടുപ്പ്. നാദസ്വര മേളം. 10 മണിക്ക് നവകം, ശ്രീഭൂതബലി.
വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി 6 30ന് ദീപാരാധന. എട്ടിന് ശാസ്താക്ഷേത്രത്തിൽ ഹിടുംബൻ പൂജ. സ്റ്റേജിൽ പഞ്ചമി ഗ്രൂപ്പിന്റെ കൈകൊട്ടി കളി. 8 30ന് ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരം, ഗുരുപുഷ്പാഞ്ജലി.
ഒൻപതിന് ദേശ താലപ്പൊലി: താഴത്തു കാവ്, അമ്പിയിൽ ഭാഗം, ആനക്കയം, തൊണ്ടുവേലി, മൂഴിക്കാട്, ആക്കാട്ട് കോളനി, വണ്ടനാമല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള താലപ്പൊലി ഘോഷയാത്രകളുടെ സംഗമം. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പ്. 11ന് വലിയ കാണിക്ക. വലിയവിളക്ക്, കളമെഴുത്തു പാട്ട് എന്നിവ നടക്കും.
മീനഭരണി ദിനമായ ഏപ്രിൽ ഒന്നിന് വെളുപ്പിന് നാല് 30ന് എണ്ണക്കുടം അഭിഷേകം. 5 ന് പ്രഭാതഭേരി. 6 30ന് വിശേഷാൽ പൂജകൾക്ക് ശേഷം നവകാഭിഷേകം. ഏഴിന് സ്റ്റേജിൽ ലളിതാസഹസ്രനാമം. 7 30ന് കാഴ്ച ശ്രീബലി തിരുനടയിൽ പറ. 8 30ന് ശിവ രഞ്ജിനി ഭജൻസിന്റെ സാമ്പ്രദായിക ഭജന.
11:30ന് തോമ്പലാടി ആക്കാട്ട് തൊണ്ടുവേലി കടക്കയം എന്നിവിടങ്ങളിൽ നിന്നും വരുന്ന കാവടി കുംഭകുട ഘോഷയാത്രയുടെ സംഗമം. അന്നദാനമണ്ഡപത്തിൽ മഹാപ്രസാദമുട്ട് 11 30 ന് ആരംഭിക്കും.
വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, തിരുനടയിൽ പറ, മേജർ സെറ്റ് പഞ്ചവാദ്യം.
ഏഴിന് സോപാനസംഗീതം, സേവ.
സ്റ്റേജിൽ എട്ടിന് ഉമാ മഹേശ്വര തിരുവാതിര സംഘത്തിന്റെ തിരുവാതിര കളി. എട്ടു മുപ്പതിന് തിരുവനന്തപുരം അക്ഷയശ്രീയുടെ നൃത്ത നാടകം.
10 30 ന് കളമെഴുത്തും പാട്ടും. 11ന് എതിരേൽപ്പും താലപ്പൊലിയും. 12ന് കളം കണ്ടു തൊഴീൽ, വലിയ കാണിക്ക, എതിരേൽപ്പ് വിളക്ക് എന്നിവയോടെ ഉത്സവം സമാപിക്കും.
ReplyReply to allForward
|