കോട്ടയംടോപ് ന്യൂസ്പൊളിറ്റിക്‌സ്

കോട്ടയം ജില്ലയിൽ ലഹരി വിരുദ്ധ കാംപയിന് തുടക്കംകുറിച്ച് എസ്ഡിപിഐ

കോട്ടയം ജില്ലയിൽ ലഹരി വിരുദ്ധ കാംപയിന് തുടക്കംകുറിച്ച് എസ്ഡിപിഐ

 

കോട്ടയം: നമ്മുടെ മക്കളെ ചേർത്തുപിടിക്കാം, യുവതലമുറയെ സംരക്ഷിക്കാം എന്ന സന്ദേശമുയർത്തി എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ മാർച്ച്‌ 16 മുതൽ ഏപ്രിൽ 15 വരെ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ കാംപയിന് തുടക്കമായി.

 

ഓർക്കിഡ് റസിഡൻസിയിൽ നടന്ന ഉദ്‌ഘാടന സംഗമം എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ് അധ്യക്ഷനായ സംഗമത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അൽത്താഫ് ഹസ്സൻ, ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ കമ്മിറ്റിയംഗം സിഎച്ച് ഹസീബ് എന്നിവർ സംസാരിച്ചു.

 

കാംപയിന്റെ ഭാഗമായി ജില്ലയിലെ അമ്പതിനായിരത്തോളം വീടുകൾ സന്ദർശിച്ചുകൊണ്ടുള്ള ബോധവത്കരണ പരിപാടികൾ, ലഘുലേഖ വിതരണം, പോസ്റ്റർ പ്രചരണം, സോഷ്യൽ മീഡിയ പ്രചരണം, ടേബിൾ ടോക്ക്, യുവജന സംഗമങ്ങൾ എന്നിവ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>