ഫൈബർ വഞ്ചി മറിഞ്ഞ് പൊൻകുന്നം സ്വദേശിയായ യുവാവ് മരിച്ചു

ഫൈബർ വഞ്ചി മറിഞ്ഞ് പൊൻകുന്നം സ്വദേശിയായ യുവാവ് മരിച്ചു
പൊൻകുന്നം : തൃശ്ശൂർ മാളയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് ചാലക്കുടി പുഴയിൽ വഞ്ചി മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം വഞ്ചിയിൽ സഞ്ചരിച്ച പൊൻകുന്നം ചെന്നാക്കുന്ന് മുത്തുവേലിൽ ( നൂറോലിൽ ) ബിജു പീതാംബരന്റെയും എം.കെ.ലിജയുടെയും മകനായ അനന്തു ബിജു( 26) ആണ് മരിച്ചത്. സുഹൃത്തുക്കൾ ഒരുമിച്ച് ഫൈബർ വഞ്ചിയിൽ പുഴയിൽ തുഴയുന്നതിനിടെ വഞ്ചി മറിയുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ജിഷ്ണു, അരുൺ ജിത്, ബാദുഷ, അഭിരാം എന്നിവർ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page