കര്‍ഷക തൊഴിലാളി യൂണിയന്‍ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുക, തരം മാറ്റുന്നതിന് തരിശിടരുത്, അന്യായമായ തരംമാറ്റം അനുവദിക്കരുത്, അര്‍ഹതയുള്ള മുഴുവന്‍പേര്‍ക്കും പട്ടയം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഏരിയ പ്രസിഡന്‍റ് എ.കെ തങ്കച്ചന്‍ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി.എന്‍ ശശിധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏരിയ സെക്രട്ടറി. വി. എന്‍ പീതാബരന്‍, ഏരിയ വെെസ് പ്രസിഡന്‍റ് , ജനീഷ്,ഏരിയ ജോയിന്‍റ് സെക്രട്ടറി. കെ.എം അശോക് എന്നിവര്‍ സംസാരിച്ചു.