ചരമ വർഷികം
കാഞ്ഞിരപ്പള്ളി
മുൻ നിയമസഭാ ഗം തോമസ് കല്ലംമ്പള്ളിയുടെ 23-ാം മത് ചരമവാർഷിക ദിനാചരണവും മികച്ച തദ്വേശ സ്വയംഭരണ ജനപ്രതിനിധികൾക്കുള്ള എക്സലൻ സ് അ വാ ർ ഡും കല്ലംമ്പള്ളിയുടെ സമകാലിക സഹപ്രവർത്തകർക്കുള്ള ആദരവും ഫെബ്രുവരി 28ന് വൈകുന്നേരം നാലി ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളാ കോൺഗ്രസ് (എം) നേതാവായ കല്ലംമ്പളളി 1980 ൽ എൽ ഡി എഫ് എം എൽ എ യായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ചു.82 ലും എം എൽ എ യായി.1987 ൽ പരാജയപ്പെ ട്ടതോടെ വിദ്യാഭാസ മേഖലയിലേക്ക് തിരിഞ്ഞ കല്ലംമ്പള്ളി കാഞ്ഞിരപ്പള്ളി ആനക്കല്ല് ആൻറ്റണീസ് പബ്ലിക്ക് സ്കൂളിൻ്റെയും തുടർന്നു സെൻ്റ് ആൻറ്റണീസ് കോളേജിൻ്റേയും സ്ഥാപിതരിൽ ഒരാളായി മാറി. കല്ലംപള്ളി ഫൗണ്ടേഷൻ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, എം പിമാർ, എം എൽ എ മാർ ,മുൻ എംപിമാർ, മുൻ എംഎൽഎമാർ എന്നിവർ പങ്കെടുക്കും.