മുണ്ടക്കയത്ത് കുടുംബശ്രീ ഫാർമേഴ്സ് സെന്ററിൽ മോഷണം
മുണ്ടക്കയം: മുണ്ടക്കയത്ത് കുടുംബശ്രീ ഫാർമേഴ്സ് സെന്ററിൽ മോഷണം. കൃഷിഭവന് സമീപം പഴയ സി ഡി എസ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ ഫെസിലിറ്റി സെന്ററിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളാണ് മോഷണം പോയത്. ചൊവ്വാഴ്ച പകലാണ് മോഷണ വിവരം ഉദ്യോഗസ്ഥർ അറിയുന്നത്. തുടർന്ന് മുണ്ടക്കയം പോലീസിൽ പരാതി നൽകി