പറവകള്‍ക്ക് തണ്ണീര്‍ക്കുടം ഒരുക്കി വെംബ്ലി മസ്ജിദുല്‍ ഹിദായ ജുമാ മസ്ജിദ്
കൊക്കയാര്‍: പറവകള്‍ക്ക് തണ്ണീര്‍ക്കുടം ഒരുക്കി വെംബ്ലി മസ്ജിദുല്‍ ഹിദായ ജുമാ മസ്ജിദ്
വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ ‘പറവകള്‍ക്ക് തണ്ണീര്‍ക്കുടം’ എന്ന ശീര്‍ഷകത്തില്‍ ജന്തു ജീവജാലങ്ങള്‍ക്ക് കുടിവെളളം തയ്യാറാക്കിയിരിക്കുകയാണ് വെംബ്ലി മസ്ജിദുല്‍ ഹിദായ ജുമാ മസ്ജിദും മദ്‌റസ് വിദ്യാര്‍ത്ഥികളും. പളളി മുറ്റത്ത് വിവിധ ഭാഗങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ പാത്രത്തിലാണ് വെളളം വച്ചിരിക്കുന്നത്.വേനല്‍ ചൂടില്‍ കുടിവെളളത്തിനായി പക്ഷികളും മറ്റും ബുദ്ധിമുട്ടാതിരിക്കാനാണ് വേനല്‍ക്കാല പദ്ധതി പ്രഖ്യാപിച്ചത്. പളളിപരിസരം കൂടാതെ മഹല്ലിലെ മുഴുവന്‍ വീടുകളിലും പറവകള്‍ക്കായി തണ്ണീര്‍ക്കുടം ഒരുക്കാനും തീരുമാനിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മസ്ജിദ് സെക്രട്ടറി പി.എച്ച്.നാസ്സര്‍ ഉദ്ഘാടനം ചെയ്തു.ഇമാം സഫ്‌വാന്‍ അല്‍ അദനി മുഖ്യസന്ദേശം നല്‍കി. സയാന്‍,ഫായിസ് ഇസ്മായില്‍,ഹാഷിം, ഹഫ്‌സ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.മസ്ജിദിന്റെ നേതൃത്വത്തില്‍ മുന്‍പ് സ്വാതന്ത്ര്യദിനാഘോഷം പരിസ്ഥിതിദിനാഘോഷം, റിപബ്ലിക് ദിനാഘോഷം എന്നിവ സംഘടിപ്പിക്കുകയും ഇന്ത്യന്‍ ഭരണഘടന പകര്‍പ്പ് കൈമാറ്റവും മറ്റും ഒരുക്കി ശ്രദ്ധനേടിയിട്ടുണ്ട്