സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു
സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു
കോട്ടയം: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ കാഞ്ഞിരപ്പിള്ളി ഓഫീസ് ദേശീയ പിന്നാക്ക വിഭാഗസാമ്പത്തിക വികസന കോർപ്പറേഷന്റെ സഹകരണത്തോടെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.
കോരുത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.എം. ജാൻസി ഉദ്ഘാടനം ചെയ്തു. സംരംഭകത്വം കോർപറേഷന്റെ വായ്പാ പദ്ധതികൾ എന്നിവയെക്കുറിച്ച് മുൻ വ്യവസായ വകുപ്പ് ഓഫീസർമാരായ പി. ചന്ദ്രൻ,ജോബിൻ സൈമൺ എന്നിവർ ക്ലാസെടുത്തു.
പഞ്ചായത്തംഗങ്ങളായ തോമസ് ചാക്കോ, പി.എൻ. സുകുമാരൻ, കുടുംബശ്രീ ചെയർപേഴ്സൺ അനീഷാ ഷാജി, മാനേജർ കെ.എൻ. മനോജ്കുമാർ, പ്രൊജക്റ്റ് അസ്സിസ്റ്റന്റ് ജോബിൻ സൈമൺ എന്നിവർ പ്രസംഗിച്ചു.