മുണ്ടക്കയം 35-ാം മൈലിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മുണ്ടക്കയം 35-ാം മൈലിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ചങ്ങനാശ്ശേരി അമരം സ്വദേശി വിജയകുമാറാണ് മരിച്ചത്. 66 വയസ്സായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്നു ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 11:30ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു. വിജയകുമാറിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ മിനിക്കും പരിക്കേറ്റിട്ടുണ്ട്.
അപകടം നാട്ടുകാർക്ക് ഓടിക്കൂടി ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിജയകുമാറിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ഉണ്ടായിരുന്ന ബുള്ളറ്റ് ബൈക്കും കാറിൽ ഇടിച്ചു കയറി.