കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

മുതുകോരമലയിൽ വൻ തീപിടുത്തം

കൂട്ടിക്കൽ :കൂട്ടിക്കൽ പഞ്ചായത്ത്  അതിർത്തിയിലെ മുതുകോരമലയിൽ വൻ തീപിടുത്തം.  ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് തീ പടർന്നത് .  ജനവാസമില്ലാത്ത ഇവിടെ . കനത്ത വേനലിൽ ഉണങ്ങി വരണ്ട ഒരാൾ പൊക്കത്തിലുള്ള പുല്ലിൽ തീ ആളിപ്പടർന്നു കത്തുകയായിരുന്നു

ദൂരസ്ഥലങ്ങളിൽ നിന്നു പോലും തീ കത്തിപ്പടരുന്നത് ദൃശ്യമായിരുന്നു.  കൈപ്പള്ളി ഭാഗത്തുള്ള മലഞ്ചരുവിലാണ്    കൂടുതൽ കത്തിയത്  അതേ  സമയം എല്ലാവർഷവും ഇത് പതിവുള്ളതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.  വേനൽക്കാലത്ത് കൃഷിയിടങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും തീ പടരാതിരിക്കാൻ ആളുകൾ തന്നെ തീ ഇടുന്നതാണെന്നും പറയപ്പെടുന്നു. കാറ്റിൽ തീ അതിവേഗം ആളിപ്പടർന്ന് തനിയെ കെട്ടു പോവുകയാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>