മോണ്ടിസോറി ഫെസ്റ്റും അംഗൻവാടി അധ്യാപകസംഗമവും നാളെ

മുണ്ടക്കയം സെൻറ് ജോസഫ് സെൻട്രൽ സ്കൂളിൽ മോണ്ടിസോറി ഫെസ്റ്റും അംഗൻവാടി അധ്യാപകസംഗമവും *

മുണ്ടക്കയം സെൻറ് ജോസഫ് സ്കൂളിൻ്റെ നേതൃത്വത്തിൽ
27/1/’25 തിങ്കളാഴ്ച രാവിലെ10 മണിക്ക് മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, പെരുവന്താനം പഞ്ചായത്തുകളിലെ അംഗൻവാടി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. തദവസരത്തിൽ 118 അംഗൻവാടി അധ്യാപകരെസെൻറ് ജോസഫ് സെൻട്രൽ സ്കൂൾ ആദരിക്കും ‘ സ്കൂളിലെ മോണ്ടിസോറി വിദ്യാർത്ഥികളുടെ ഫുഡ് ഫെസ്റ്റും,അംഗൻവാടി വിദ്യാർത്ഥികളുടെ ടാലെന്റ് ഷോയും നടത്തപ്പെടുന്നതാണ്. സ്കൂൾമാനേജർ റവ ഫാ. മത്തായി മണ്ണൂർ വടക്കേതിൽ, പ്രിൻസിപ്പൽ ഫാ.തോമസ് നാലന്നടിയിൽ വൈസ് പ്രിൻസിപ്പൽമാരായ ശ്രീ .അൻ്റെണി കുരുവിള ,
സിസ്റ്റർലിസി ചക്കോള ഡി.എം., പി. റ്റി.എ പ്രസിഡൻറ് ശ്രീ. ജിജി. നിക്കോളാസ് , സിസ്റ്റർ ജിജി പുല്ലത്തിൽ എന്നിവർ പ്രസംഗിക്കും. സ്കൂൾ മാനേജ്മെൻ്റും സ്കൂളിലെപ്രീ പ്രൈമറി അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page