കാഞ്ഞിരപ്പള്ളിയില്‍ ഉടമയുടെ സുഹൃത്ത് ചമഞ്ഞ് കടയില്‍ നിന്നും പണം തട്ടുവാന്‍ ശ്രമം
കാഞ്ഞിരപ്പള്ളിയില്‍ ഉടമയുടെ സുഹൃത്ത് ചമഞ്ഞ് കടയില്‍ നിന്നും പണം തട്ടുവാന്‍ ശ്രമം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് ജംഗ്ഷന്റെ സമീപമുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് ഉടമയുടെ സുഹൃത്ത് ചമഞ്ഞ് പണം തട്ടുവാന്‍ ശ്രമം നടന്നത് എന്നാല്‍ ജീവനക്കാരിയുടെ ജാഗ്രതയില്‍ തട്ടിപ്പുകാരന്റെ ശ്രമം പരാജയപ്പെട്ടു. വ്യാഴായ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം.
ലേഡീസ്റ്റാഫ് മാത്രം ഉള്ള സമയത്ത് മാസ്‌ക് ധരിച്ച് വന്ന ആളാണ് മോഷണ ശ്രമം നടത്തിയത്.
കടയില്‍ വന്ന് ഉടമസ്ഥനെ ഫോണ്‍ വിളിക്കുകയാണെന്നും, പണം തന്റെ കയ്യില്‍ തരാന്‍ പറഞ്ഞെന്നും സ്റ്റാഫിനെ തെറ്റിധരിപ്പിച്ചാണ് മോഷണശ്രമം നടത്തിയത്.
സ്ഥാപനത്തിലെ സ്റ്റാഫ് ഉടമസ്ഥനെ വിളിച്ച് ചോദിച്ചിട്ട് പണം തരാമെന്ന് പഞ്ഞപ്പോള്‍ വിളിക്കണ്ട എന്ന് മോഷ്ടാവ് പറയുകയയായിരുന്നു.
സ്റ്റാഫ് ഉടമസ്ഥനെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ മോഷ്ടാവ് സ്ഥാപനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.കഴിഞ്ഞ മാസങ്ങളില്‍ മുണ്ടക്കയം ഉള്‍പ്പടെയുള്ള സ്ഥാലങ്ങളില്‍ ഇത്തരം തട്ടിപ്പ് നടന്നിരുന്നു.