ബ്ലോക്ക് പഞ്ചായത്ത് മണ്ണാറക്കയം ഡിവിഷനില്‍ സാംസ്കാരിക നിലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി സാസംകാരിക നിലയത്തിന് തുടക്കമായി
കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് മണ്ണാറക്കയം ഡിവിഷനില്‍ കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡില്‍ പൊതു സ്ഥാപനങ്ങളുടെ അപര്യാപ്തത മനസ്സിലാക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസഡന്‍റ് ജോളി മടുക്കകുഴിയുടെ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും, വാര്‍ഡ് മെമ്പര്‍ മഞ്ചു മാത്യുവിന്‍റെ ഫണ്ടില്‍ നിന്നും 50000/- രൂപയും അനുവദിച്ച് സാംസ്കാരിക നിലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
നിര്‍മ്മാണ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷക്കീല നസീര്‍, കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് അംഗം മഞ്ചു മാത്യൂ, സബിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് വാര്‍ഡ് 21-ലെ ഗ്രാമസഭയും, കുടുംബശ്രീ പ്രവര്‍ത്തനങ്ങളും, പൊതുപരിപാടികളും സംഘടിപ്പിക്കുവാന്‍ പറ്റുന്ന രീതിയില്‍ 1000-ല്‍ പ്പരം സ്ക്വയര്‍ ഫീറ്റില്‍ വരുന്ന വലിയ ഹാളിന്‍റെ പണികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 100 ദിവസം കൊണ്ട് പണികള്‍ പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തു റന്ന് കൊടുക്കുമെന്ന് മെമ്പര്‍മാര്‍ അറിയിച്ചു.
പടം അടിക്കുറിപ്പ്
കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 21 ല്‍ നിര്‍മ്മി ക്കുന്ന സാംസ്കാരിക നിലയത്തിന്‍റെ നിര്‍മ്മാണ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് നിര്‍വ്വഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി, ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സ ണ്‍ ഷക്കീല നസീര്‍, വാര്‍ഡ് മെമ്പര്‍ മഞ്ചു മാത്യു, അങ്കണവാടി ടീച്ചര്‍ സബിത തുടങ്ങിയവര്‍ സമീപം