പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 26 ഗ്രാമീണ റോഡുകൾക്ക് 6.25 കോടി രൂപ അനുവദിച്ചു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 26 ഗ്രാമീണ റോഡുകൾക്ക് 6.25 കോടി രൂപ അനുവദിച്ചു.

ഈരാറ്റുപേട്ട / മുണ്ടക്കയം : ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകൾക്കായി 6.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത്.
ഒന്നാംമൈല്‍ – പാലമ്പ്ര – കാരികുളം റോഡ്-22 ലക്ഷം രൂപ, ഇളംകാട് – കൊടുങ്ങ – അടിവാരം റോഡ്- 40 ലക്ഷം രൂപ ,പാലപ്ര – വെളിച്ചിയാനി റോഡ് – 25 ലക്ഷം രൂപ, ആലുംതറ – ഈന്തുംപള്ളി – കൂട്ടിക്കല്‍ റോഡ്- 40 ലക്ഷം രൂപ,കൊണ്ടൂര്‍ – തളികത്തോട് – അമ്പലം റോഡ് – 20 ലക്ഷം രൂപ, ചിറ്റാറ്റിന്‍കര – മൂന്നാംതോട് (നസ്രത്ത് മഠം) റോഡ്- 25 ലക്ഷം രൂപ , കണ്ണാനി – വെയിലുകാണാംപാറ റോഡ് -35 ലക്ഷം രൂപ, ചെമ്മലമറ്റം – കല്ലറങ്ങാട് – പൂവത്തോട് റോഡ്- 20 ലക്ഷം രൂപ, നടയ്ക്കൽ-നെല്ലിക്കച്ചാല്‍ – വെള്ളിയേപ്പള്ളിക്കണ്ടം റോഡ്- 25 ലക്ഷം രൂപ, മന്നം – പെരുംകൂവ – പാതമ്പുഴ റോഡ് -20 ലക്ഷം രൂപ, മൂലക്കയം – എയ്ഞ്ചല്‍വാലി റോഡ് -27 ലക്ഷം രൂപ, മാടപ്പാട് സ്റ്റേഡിയം – ആറ്റുകടവ് റോഡ് – 25 ലക്ഷം രൂപ , മുക്കൂട്ടുതറ – കെ‌.ഓ‌.റ്റി റോഡ് – 20 ലക്ഷം രൂപ, കടവനാല്‍ക്കടവ് – ഹെല്‍ത്ത് സെന്‍റര്‍ പടി റോഡ്- 30 ലക്ഷം രൂപ, ആലിന്‍ചുവട് – ഇടയാറ്റുകാവ് റോഡ് -25 ലക്ഷം രൂപ, തിടനാട് – കുന്നുംപുറം റോഡ് -20 ലക്ഷം രൂപ, മൈലാടി – അംബേദ്ക്കര്‍ കോളനി – ചാണകക്കുളം റോഡ്- 25 ലക്ഷം രൂപ, മടുക്ക – ഇടിവെട്ടുംപാറ റോഡ് – 15 ലക്ഷം രൂപ, പുഞ്ചവയൽ ‍-കടമാന്‍തോട് – പശ്ചിമ – കൂപ്പ് റോഡ് – 15 ലക്ഷം രൂപ, പുഞ്ചവയല്‍ അമ്പലം – കുളമാക്കല്‍ റോഡ് -15 ലക്ഷം രൂപ , സ്കൂൾ ജംഗ്ഷൻ – ചെന്നാപ്പാറ മുകൾ റോഡ്- 15 ലക്ഷം രൂപ, ബാങ്ക്പടി പത്തേക്കർ പട്ടാളക്കുന്ന് – ചണ്ണപ്ലാവ് റോഡ് പി.ഡബ്ല്യൂ.ഡി റോഡ് -35 ലക്ഷം രൂപ, പി.ആർ.ഡി.എസ് – ചിരട്ടപ്പറമ്പ് റോഡ്- 20 ലക്ഷം രൂപ , കോരുത്തോട് എസ്എൻഡിപി ജങ്ഷന്‍ – 116 കവല റോഡ്- 15 ലക്ഷം രൂപ, ഇടപ്പറമ്പ് കവല – മക്കപ്പുഴക്കുന്ന് പശ്ചിമ റോഡ്- 15 ലക്ഷം രൂപ, ഏന്തയാർ ‍- മുണ്ടപ്പള്ളി റോഡ് – 36 ലക്ഷം രൂപ എന്നീ പ്രകാരമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page