ബോയ്സ് എസ്റ്റേറ്റിലെ സ്റ്റേഡിയം നിര്‍മ്മാണം വിജിലന്‍സില്‍ പരാതി
ബോയ്സ് എസ്റ്റേറ്റിലെ സ്റ്റേഡിയം നിര്‍മ്മാണം
വിജിലന്‍സില്‍ പരാതി
മുണ്ടക്കയം ഈസ്റ്റ്: ബോയ്സ് എസ്റ്റേറ്റിലെ ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പണികഴിപ്പിക്കുന്ന സ്റ്റേഡിയം നിര്‍മ്മാണത്തിനെതിരെ വിജലന്‍സില്‍ പരാതി.സ്റ്റേഡിയം നിര്‍മ്മിക്കുവാന്‍ തിരഞ്ഞെടുത്ത സ്ഥലം കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതല്ലെന്നും കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ഭൂമിയാണെന്നും ചൂണ്ടിക്കാട്ടി കൊക്കയാര്‍ കുറ്റിപ്ലങ്ങാട് ഊരുമൂപ്പന് കെ കെ ധര്മ്മിഷ്ടനാണ് ഇടുക്കി വിജിലന്‍സ് ഡി വൈ എസ് പി ക്ക് പരാതി നല്‍കിയത്.