അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍
Ajeesh Velanilam
അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍
മുണ്ടക്കയം: റോഡില്‍ അപകടത്തില്‍ പരിക്ക് പറ്റിയയാളെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍.കോരുത്തോട് പാലാ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ്.ജൂഡ് ബസിലെ ജീവനക്കാരാണ് പരിക്കുപറ്റിയാളെ മുണ്ടക്കയം ഗവ: ആശുപത്രിയിലെത്തിച്ചത്.വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടുകൂടിയായിരുന്നു സംഭവം.പാലായില്‍ നിന്നും കോരുത്തോട്ടിലേക്ക് വരും വഴി ഇടച്ചോറ്റിയില്‍ വെച്ച് ബസിന് മുന്നിലാണ് അപകടം സംഭവിച്ചത്. പുഞ്ചവയല്‍ മൂന്നോലി സ്വദേശി ബിജുവിന്റെ ഓട്ടോയാണ് റോഡില്‍ മറിഞ്ഞത്. പ്രത്യക്ഷത്തില്‍ അധികം മുറിവ് ഇല്ലെങ്കിലും തലയിലെ മുറിവിന് ആഴമുണ്ടെന്ന സംശയത്തില്‍ ബസ് ജീവനക്കാരായ ഡ്രൈവര്‍ നിധിന്,കണ്ടക്ടര്‍ സുനീഷ് എന്നിവര്‍ ചേര്‍ന്ന് യാത്രികരുള്‍പ്പെടെ ബസുമായി മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രിയിലെത്തിച്ചത്.പരിക്കേറ്റയാള്‍ക്ക് പ്രാഥമിക ചികില്‍സ ഉറപ്പുവരുത്തിയ ശേഷമാണ് ഇവര്‍ മടങ്ങിയത്.