ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനറിപ്പോർട്ട്

കോട്ടയം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനറിപ്പോർട്ട് പരിശോധിച്ച് വിദഗ്ദ്ധസമിതി തയാറാക്കിയ റിപ്പോർട്ട് ഈ മാസം സർക്കാരിന് സമർപ്പിച്ചേക്കും. സാമൂഹിക നീതി വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ പ്രതാപൻ ചെയർമാനായ ഒമ്പതംഗ സമിതി ഏരുമേലി, മണിമല പഞ്ചായത്തുകളിലെ ചെറുവള്ളിഎസ്റ്റേറ്റ്, ഒഴുക്കനാട്, ചാരുവേലി മേഖലയിലുള്ള പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളിൽ നിന്നു തെളിവെടുപ്പ് നടത്തി. 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറമേ ഏറ്റെടുക്കുന്ന 307ഏക്കർ സ്വകാര്യഭൂമിയും സമിതി സന്ദർശിച്ചു. പഞ്ചപരാശക്തി ക്ഷേത്രം, പൂവൻ പാരമല ക്ഷേത്രം ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിത്, ഏക്യുമെനിക്കൽ ചർച്ച് ഉൾപ്പെടെ ഏഴ് ആരാധനാലയങ്ങളും ഒരു സ്കൂളും അഞ്ച് കച്ചവടസ്ഥാപനങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു സാമൂഹിക പഠനറിപ്പോർട്ട്.സാമൂഹികാഘാത പഠനറിപ്പോർട്ട് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു വിദഗ്ദ്ധസമിതിയുടെ തെളിവെടുപ്പ്. പദ്ധതി ബാധിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 2013ലെ കേന്ദ്ര നിയമപ്രകാരം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page