ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു
മുണ്ടക്കയം : ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു. മുണ്ടക്കയം കുഴിമാവ് പാതയിൽ വണ്ടൻപതാൽ ആനക്കുളത്തിന് സമീപമാണ് തീർത്ഥാടക വാഹനത്തിന് നേരെ കാട്ടുപോത്ത് ചാടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. കുംഭകോണം സ്വദേശിയായ ഡ്രൈവർ മണികണ്ഠന് നിസ്സാര പരിക്കേറ്റു