എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത്പന്തം കൊളുത്തി പ്രകടനം നടത്തി
എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത്പന്തം കൊളുത്തി പ്രകടനം നടത്തി.
കാഞ്ഞിരപ്പള്ളി:നിത്യോപയോഗ സാധനങ്ങളുടെ അടിക്കടി ഉണ്ടാകുന്ന വിലവർധനവും വൈദ്യുതി ചാർജിൻ്റെയും അമിതമായ വില വർധനവ് എന്നിവയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത്പന്തം കൊളുത്തി പ്രകടനം നടത്തി.
രൂക്ഷമായ വിലക്കയറ്റവും വൈദ്യുതി നിരക്ക് വർധനയും ജനങ്ങളോടുള്ള സർക്കാരുകളുടെ വെല്ലുവിളിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് പന്തം കൊളുത്തി പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
പട്ടിമറ്റം വനിത കമ്യൂണിറ്റി ഹാൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പ്രധാനപാതയായ എരുമേലി റോഡ്ചുറ്റി പട്ടിമറ്റം പള്ളി ജംഗ്ഷനിൽ സമാപിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിഎസ് അഷറഫ്, സെക്രട്ടറി ഷ നാജ് ലത്തീഫ് ,പട്ടിമറ്റംബ്രാഞ്ച് പ്രസിഡൻ്റ് എംഎ ജലാൽ
എന്നിവർ നേതൃത്വം നൽകി.