തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു
പൊൻകുന്നം: പൊൻകുന്നത്ത് കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച് കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു.പൊൻകുന്നം ഒന്നാം മൈൽ സ്വദേശി ജിനോ (47) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദാ ആശുപത്രിക്ക് സമീപം മൂലേക്കുന്നിൽ കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം.
കിണർ വൃത്തിയാക്കിയ ശേഷം തിരിച്ചു കയറുന്നതിനിടയിൽ കിണറിന്റെ കൈവിരയിലെ തൂൺ ഇയാൾക്കൊപ്പം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം എത്തിയാണ് പുറത്തെടുത്തത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കിണറിന്റെ തൂണിൽ കെട്ടിയ കയർ വഴി തിരികെ കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം