പാറത്തോട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
കേരളോത്സവം സമാപിച്ചു.
പാറത്തോട് : കേരളോത്സവത്തിന്‍റെ പാറത്തോട് പഞ്ചായത്ത് തല കലാ മത്സരങ്ങളുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു. കഴിഞ്ഞ നവംബര്‍ 23,24,30 തീയതികളിലായി നടന്ന വിപുലമായ പഞ്ചായത്ത് തല കേരളോത്സവത്തിന് ഇന്ന് സമാപനം കുറിച്ചു. നൂറുക്കണക്കിന് മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച വിവിധ കലാ- കായിക മത്സരങ്ങള്‍ പഞ്ചായത്തിന്‍റെ തനതായ ഉല്‍സവമായി മാറി. കലാ മത്സരങ്ങളില്‍ 29 ഇനവും, കായിക മത്സരങ്ങളില്‍ 16 ഇനങ്ങളും ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സോഫി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍മാരായ ഡയസ് കോക്കാട്ട്, സിയാദ് കെ.എ, റ്റി.രാജന്‍, വിജയമ്മ വിജയലാല്‍, സിന്ധു മോഹനന്‍, അന്നമ്മ വര്‍ഗീസ് , ഏലിയാമ്മ ജോസഫ് , ജോസിന ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.